mehandi new

ചാവക്കാട് നിന്നും 138 ഒക്സിജൻ സിലിണ്ടറുകൾ വാർ റൂമിലേക്ക്

fairy tale

ചാവക്കാട് : ചാവക്കാട് നിന്ന് തൃശ്ശൂരിലെ വാർ റൂമിലേക്ക് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി. ഗുരുവായൂർ സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് ന്റെ സഹായത്തോടെ മൂന്ന് ലോഡുകളായാണ് സിലിണ്ടറുകൾ കയറ്റി അയച്ചത്.

planet fashion

അടിയന്തിരഘട്ടത്തിലേക്കായി വാർ റൂമുകളിൽ ശേഖരിച്ചുവെക്കുന്ന ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ ഒക്സിജൻ സിലിണ്ടാറുകളാക്കി മാറ്റും. ഇവ പിന്നീട് കോവിഡ് രോഗികൾക്ക് വേണ്ടി ഉപയോഗിക്കും.

ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ്, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രിസ് ഓഫീസർ ജെസിം എന്നിവരുടെ നേതൃത്വത്തിൽ സിലിണ്ടറുകൾ ഏറ്റെടുത്തു.

Ma care dec ad

Comments are closed.