ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉൾപ്പെടെ 14 ലക്ഷം നാളെ കൈമാറും

ചാവക്കാട് : കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ് തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും, നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ 9 ലക്ഷം രൂപയും കൂടി 14 ലക്ഷം രൂപയാണ് കൈമാറുന്നത്.

കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു എന്നിവരാണ് ധനസഹായം കുടുംബത്തിന് കൈമാറുന്നത്. ഗുരുവായൂർ എം.എൽ.എ എൻ. കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Comments are closed.