mehandi new

ചാവക്കാട് താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ – ഗുരുവായൂർ കേമ്പിൽ കിഡ്നി രോഗി മരിച്ചു

fairy tale

ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി. പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ മാത്രമുള്ളത്. ഈ ക്യാമ്പ് കൂടാതെ നാല് ക്യാമ്പുകൾ കൂടി ഈ വില്ലേജിലുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകളും മുല്ലശേരി വില്ലേജിലാണ്. വടക്കേക്കാട് വില്ലേജിൽ 20 പേരും ഗുരുവായൂരിൽ നാല് പേരുമുണ്ട്. താലൂക്കിൽ ഏറ്റവും കുറവുള്ളത് ഗുരുവായൂരിലാണ്. ഗുരുവായൂർ തുടർ വിദ്യാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ താമസിച്ചിരുന്ന ചക്കണ്ട വീട്ടിൽ കുമാരൻ്റെ മകൻ ചന്ദ്രൻ (52) മരിച്ചതായും തഹസിൽദാർ അറിയിച്ചു. കിഡ്നി രോഗിയായ ചന്ദ്രൻ തൃശൂർ ഗവ. മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച്ച ക്യാമ്പിൽ തന്നെ കൊണ്ടുവന്ന് അന്ത്യകർമ്മങ്ങൾ ചെയ്ത ശേഷമായിരിക്കും സംസ്ക്കരിക്കാൻ കൊണ്ടു പോകുക.

Ma care dec ad

Comments are closed.