റോഡിൽ മാലിന്യം നിക്ഷേപിച്ച തിരുവത്ര സ്വദേശിക്കെതിരെ ക്രിമിനൽ കേസും 20000 രൂപ പിഴയും

പുന്നയൂർ : എടക്കഴിയൂർ ചങ്ങാടം റോഡിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത് അധികൃതർ. തിരുവത്ര സ്വദേശി കുന്നത്ത് മുജീബിനാണ് 20000 രൂപ പിഴ ചുമത്തിയത്. പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളുമാണ് റോഡരികിൽ നിക്ഷേപിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി (ഇൻ ചാർജ്) ഗണപതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽരാജ്, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ എന്നിവരടങ്ങുന്ന സ്‌ക്വാഡ് സ്ഥലം സന്ദർശിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തിരുവത്ര സ്വദേശിയായ മുജീബാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ചാവക്കാട് പോലീസിൽ പരാതി നൽകിയതായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ അറിയിച്ചു.


Comments are closed.