Select Page

Day: December 20, 2019

ചാവക്കാട് നാളെ മതേതര മനുഷ്യച്ചങ്ങല

ചാവക്കാട് : രാജ്യത്തെ വർഗീയമായി വിഭജിക്കുന്നതും, ഭരണഘടനാവിരുദ്ധവുമായ പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും, ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും സെക്കുലർ ഫോറത്തിന്റെ നേതൃത്വത്തിൽ മതേതര മനുഷ്യച്ചങ്ങലയും, പ്രതിഷേധ സംഗമവും നാളെ ശനി വൈകീട്ട് 4 മണിക്ക് ചാവക്കാട് സെന്ററിൽ നടക്കും. ചാവക്കാട് ടൗണിനെ മുഴുവൻ വലയം തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ 25000 ത്തോളം പേർ പങ്കാളികളാകും. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ ടി.എൻ പ്രതാപൻ എംപി, എം എൽ എ മാരായ കെ.വി.അബ്ദുൽ ഖാദർ, വി.ടി.ബലറാം, ഗീതാ ഗോപി, മുരളി പെരുനല്ലി , ഗുരുവായൂർ നഗരസഭ ചെയർമാൻ രേവതി ടീച്ചർ, സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.മുസ്താഖലി, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയവർ ചങ്ങലയിലും പ്രതിഷേധ സംഗമത്തിലും പങ്കാളികളാകുമെന്ന് സെക്കുലർ ഫോറം ഭാരവാഹികൾ അറിയിച്ചു. മനുഷ്യച്ചങ്ങലക്ക്...

Read More

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു

ചാവക്കാട് : നരേന്ദ്ര മോദി സർക്കാർ നടത്തുന്ന നീതി നിഷേധത്തിന്നും, അവകാശ ലംഘനത്തിന്നും, പട്ടാള വാഴ്ചക്കും എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടി പ്രതിഷേധിച്ചു. ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രതി ഷേധ പ്രകടനം ടൗൺ ചുറ്റി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.വി.ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ. നവാസ്, സി.ബക്കർ, കെ.എം.ഷിഹാബ്, കെ.വി.സത്താർ, എച്ച്.എം. നൗഫൽ എന്നിവർ സംസാരിച്ചു. അനീഷ് പാലയൂർ, വി.മുഹമ്മദ് ഗൈസ് കെ.ബി. വിജു, കെ.വി. യൂസഫ് അലി, ഹ്യൂബർട്ട് ജേക്കബ്, സുമേഷ് കൊളാടി, റിഷി ലാസർ, തബ്ഷീർ മുഴുവഞ്ചേരി, കെ. എസ്സ്. സന്ദീപ്, ജോജോ മമ്മിയൂർ, അഷ്‌റഫ്‌ ബ്ലാങ്ങാട്, പി.കെ.കെബീർ, സക്കീർ മുട്ടിൽ, പി പി.രാജൻ, നവാസ് തെക്കുംപുറം, മനാഫ്...

Read More

പ്രതിഷേധ സ്വരങ്ങളെ നിശ്ശബ്ദമാക്കാൻ അനുവദിക്കില്ല: എസ് എസ് എഫ്

തൃശൂര്‍ : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രമുഖ കലാലയങ്ങളിലെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തേയും അവർക്കു പിന്തുണ നൽകുന്ന രാഷ്ട്രീയ സാംസ്കാരിക നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ചും ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചും എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി തൃശൂര്‍ നഗരത്തിൽ മാസ്സ് പ്രൊട്ടസ്റ്റ് റാലി സംഘടിപ്പിച്ചു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് ആരംഭിച്ച് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു. എസ് എസ് എഫ് ജില്ലാ നേതാക്കളായ ആര്‍ എ നൗഷാദ്, നൂറുദ്ദീന്‍ സഖാഫി വാടാനപ്പള്ളി, ശനീബ് മുല്ലക്കര, ഇയാസ് പഴുവില്‍, മുനീര്‍ ഖാദിരി തിരുനെല്ലൂര്‍, താഹിര്‍ സഖാഫി ചെന്ത്രാപ്പിന്നി, അനസ് ചേലക്കര, യാസിഫ് എന്നിവർ നേതൃത്വം നൽകി. കോര്‍പ്പറേഷന്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡണ്ട് പി സി റഊഫ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ബി ബഷീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ...

Read More

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കളേയും സാംസ്കാരിക നായകരേയും വിദ്യാർത്ഥികളേയും അടിച്ചമർത്തുകയും അറസ്റ്റ് ചെയ്യുകയും സമര ഭടന്മാരെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചും ഇന്റർനെറ്റ് ഉൾപ്പെടെ റദ്ദ് ചെയ്ത് പൗര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചുമാണ് പ്രകടനം നടത്തിയത്. തുടർന്ന് നടന്ന യോഗം മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.വി അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീസ്‌ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. ഫൈസൽ കരീം, എം.കെ.സി ബാദുഷ, സി.എസ് സുൽഫിക്കർ, വി.എം റാഹീം, കെബിർ ഫൈസി, എച്ച്.എം മുനീർ, എ. കെ ഫാസിൽ, കെ ഷഹീർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ നൗഫൽ സ്വാഗതവും ട്രഷറർ പി.ഷാഹിദ് നന്ദിയും പറഞ്ഞു. പി.കെ ഷാഫിർ, ഒ.യു മുഹമ്മദ് സഹദ്,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031