Select Page

Day: July 1, 2020

പ്രവാസി ക്വാറൻ്റയിൻ സെൻ്റർ – സി പി എം കള്ള പ്രചരണം നടത്തുന്നു – ആർ പി ബഷീർ

പുന്നയൂർ: -പഞ്ചായത്ത് പ്രവാസി ക്വാറൻ്റയിൻ സെൻ്റർ ഒരുക്കിയില്ലെന്ന് പറഞ്ഞു സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണം പഞ്ചായത്ത് തിരഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണങ്ങൾക്കെതിരെ യു.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികൾക്ക് ക്വാറൻ്റയിൻ സെൻ്റർ ഒരുക്കാൻ പഞ്ചായത്തുകളോട് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പിന്നീട് പഞ്ചായത്തുകൾ ചെയ്യേണ്ടതില്ലെന്നും താലൂക്ക് തലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലാണ് വേണ്ടതെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. നിലവിൽ സർക്കാർ നിലപാട് ഇതാണെന്നിരിക്കെ പോലും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളിൽ പതിനഞ്ച് പേർ ക്വാറൻ്റയിൻ പൂർത്തീകരിച്ച് പോയിട്ടുള്ളതും നിലവിൽ രണ്ട് പേർ ക്വാറൻ്റയിനിൽ ഉള്ളതുമാണ്. വസ്തുതകൾ ഇതായിരിക്കെ സി.പി.ഐ എം നടത്തുന്ന പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും അദ്ധേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ...

Read More

കോവിഡ് – ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു

വടക്കേകാട് : പഴഞ്ഞി സ്വദേശിയായ കടകളിൽ ചരക്കുകൾ വിതരണം ചെയ്യുന്ന ആൾക്ക് കോവിഡ്. ഇദ്ദേഹം സാധങ്ങൾ വിതരണം ചെയ്ത ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു.നായരങ്ങാടിയിലുള്ള ജവാൻ സ്റ്റോഴ്സ്, ആൽത്തറയിലുള്ള കണ്ടമ്പുള്ളി ഇലക്ട്രോണിക്സ് എന്നീ ഷോപ്പുകളാണ് അടച്ചത്. ഈ കടയിലെ നടത്തിപ്പുകാരും ജീവനക്കാരും അവരുടെ ബന്ധുക്കളും ക്വറന്റായിനിൽ പ്രവേശിക്കണമെന്നു ആരോഗ്യ വകുപ്പ്...

Read More

ഞാറ്റുവേല ചന്തക്ക് തുടക്കമായി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും കൃഷിഭവൻൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.മുനിസിപ്പൽ സ്ക്വയറിൽ നടന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം എം.എൽ.എ.കെ.വി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.എച്ച്.സലാം, വാർഡ് കൗൺസിലർ കെ.എച്ച്.അക്ബർ, ചാവക്കാട് നഗരസഭ കൃഷിഭവൻ ഓഫീസർ വി.ഷീജ, എ.ഡി. എ. മനോജ് എ.എൻ, കെ നവാസ് എന്നിവർ...

Read More

പ്രതീകാത്മക കേരള ബന്ദ് സംഘടിപ്പിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതീകാത്മക കേരള ബന്ദ് തമ്പുരാൻപടിയിൽ സംഘടിപ്പിച്ചു. കെ എസ് യു തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് നജീബ് പൂക്കോട് സമരം ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബീഷ് താമരയൂർ അധ്യക്ഷത വഹിച്ചു. കെ എസ് യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സാബു ചൊവല്ലൂർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് വിമൽ, ഗിരീഷ് തൊഴിയൂർ, കെ എസ് യു മണ്ഡലം പ്രസിഡന്റ് നൗഫൽ ജമാൽ, അജ്മൽ അലി, സഹൽ, വൈശാഖ്, റോഷൻ, ഷമീർ എന്നിവർ നേതൃത്വം...

Read More

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ ജഗന്നാഥന്റെ (19) മൃതദേഹവും കണ്ടെത്തി

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗന്നാഥന്റെ (19) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തിരുവത്ര കടലിൽ നിന്നും ലഭിച്ച മൃതദേഹം വഞ്ചിയിൽ ബ്ലാങ്ങാട് എത്തിക്കുകയും പിന്നീട് ടോട്ടൽ കെയർ ആമ്പുലസിൽ ചാവക്കാട് താലൂക് ആശുപത്രി മോർച്ചറിയിൽ എത്തിക്കുകയും ചെയ്തു.തിങ്കളാഴ്ച രാവിലെയാണ് ബ്ലാങ്ങാട് പാറേൻപടി ബീച്ചിൽ കളികഴിഞ്ഞു കുളിക്കാനിറങ്ങിയ അഞ്ചുപേർ തിരയിൽ പെട്ടത്. രണ്ടു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ചാവക്കാട് ഓട്ടോ ഡ്രൈവറായ കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17)വിന്റെ മൃതദേഹം സംഭവം നടന്ന ഉടനെ തന്നെ ലഭിച്ചിരുന്നു. വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹം ഇന്നലെ രാത്രി പത്തുമണിയോടെ ബീച്ച് പാർക്കിനു പടിഞ്ഞാറ് ഭാഗത്തു നിന്നും ലഭിച്ചു. കണ്ണൻ, സരിൻ എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031