Select Page

Day: August 5, 2020

ആഗസ്റ്റ് 7- ഹനീഫ രക്തസാക്ഷി ദിനമായി ആചരിക്കും

ചാവക്കാട് : ആഗസ്റ്റ് 7 എ.സി ഹനീഫയുടെ രക്തസാക്ഷി ദിനമായി ആചരിക്കും. അന്നേദിവസം ഹനീഫ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻ്ററിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി മുഹമ്മദ് ഗൈസ് അറിയിച്ചു. കോണ്ഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ ഭാഗമായി അഞ്ചുവർഷങ്ങൾക്ക് മുൻപാണ് തിരുവത്ര പുത്തൻകടപ്പുറം സ്വദേശിയായ ഹനീഫ...

Read More

പുന്നയുർ വിക്ടറി കലാ കായിക വേദി എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ ആദരിച്ചു

പുന്നയൂർ : എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ പുന്നയുർ വിക്ടറി കലാ കായിക വേദി ആദരിച്ചു. വടക്കേകാട് സി ഐ സുരേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്ലസ്ടുവിൽ ഉന്നത വിജയം കൈ വരിച്ച ഷമൽ, സഫ്‌വാന എന്നിവർക്കും പത്താം ക്ലാസ്സിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറിയ മുഹമ്മദ് സിനാനും വടക്കേകാട് സി ഐ ഉപഹാരം നൽകി. തുടർന്ന് നടന്ന ചടങ്ങിൽ. മേഖലയിലെ വിജയികളായ എല്ലാ വിദ്യാർത്ഥികളേയും വിക്ടറി ക്ലബ്ബ്‌ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് നജീബ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഫർഹാൻ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. 5, 6 വാർഡ് മെമ്പർമാരായ മുനാശ് മച്ചിങ്ങൽ, സുഹറ ബക്കർ, മുൻ മെമ്പർ ജയന്തി ബാലൻ, കെ സി കമറുദ്ധീൻ, ഫാത്തിമ്മ തറയിൽ, കരീം, ബാലൻ താണിശ്ശേരി, ഉമ്മർ കൂരിയാട്ടയിൽ, രാജൻ, ഉമ്മർ കടയിൽ എന്നിവർ...

Read More

കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു

ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ് രൂക്ഷമായ പ്രതിഷേധവുമായി ഹംസ രംഗത്തെത്തിയത്. പതിവുപോലെ നഗരസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ചിലരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലരെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും പുറത്ത് നിർത്താനുമായി കാരണങ്ങൾ കണ്ടെത്തലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാത്തതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളാണെന്നും എന്തെങ്കിലും കാരണം പറഞ്ഞ് പലരേയും പുറത്ത് നിർത്തി എല്ലാം ഞാൻ തന്നെ എന്ന് വരുത്താനാണ് ഇവരുടെ ശ്രമം. ഇവരുടെ താത്പര്യങ്ങൾ നേതൃത്വം തിരിച്ചറിയാതെ പോവുകയാണ്. കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടും ഹംസ, പി.എസ്. പ്രസാദ് എന്നീ കൗൺസിലർമാർ പങ്കെടുത്തത് വിവാദമായതിനിടെയാണ് ചില നേതാക്കൾക്കെതിരെ പരസ്യ വിമർശനവുമായി ഹംസ രംഗത്തെത്തിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കണമെന്ന നിർദേശം...

Read More

ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം

ചാവക്കാട് : ശക്തമായ കാറ്റിൽ തീരദേശ മേഖലയിൽ വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ശക്തമായ കാറ്റ് വീശിയത്. ഇരട്ടപ്പുഴകോളനി പടിയിൽ കനത്ത നാശമുണ്ടായി. മഹർ ഹബ ചിക്കൻ സ്റ്റാളിൻ്റെ മേൽകൂര പറന്ന് നിലംപൊത്തി.സെൻ്ററിലെ 11 കെ വി പോസ്റ്റ് കാറ്റിൽ ഒടിഞ്ഞു. തെങ്ങ് വീണ് പഞ്ചാരമുക്ക് പവർട്ടി റോഡിലും, ചാവക്കാട് നോർത്ത് ബൈപാസിലും ഗതാഗതം തടസ്സപ്പെട്ടു. തിരുവത്ര ചീനിച്ചുവട് അമ്പലത്തു വീട്ടിൽ നഫീസ മൊയ്‌ദു , കേരന്റകത്ത് ബൽക്കീസ്, ഹസ്സൻ പുരക്കൽ സുഹ്‌റ, റഹ്‌മാൻ ചീനിച്ചുവട് തുടങ്ങിവരുടെ വീടുകളുടെ മേൽക്കൂര തകർന്നു. ആനത്തലമുക്കിൽ പാലക്കൽ ബാദുഷയുടെ തെങ്ങ് മറിഞ്ഞു വീണു. തിരുവത്ര ചീനിച്ചുവട് മക്കിരകത്ത് ഹംസയുടെ പ്ലാവ് മറിഞ്ഞു വീണ് വൈദ്യുത ലൈനിൽ തട്ടി ബ്ലാങ്ങാട് തെക്കേ മദ്രസ്സ റോഡിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കെ എസ്‌ ഇ ബി ജീവനക്കാരുടെ സഹായത്തോടെ മുഹമ്മദ്‌ ഹനീഫ എം....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031