Select Page

Day: September 26, 2020

കർഷക വിരുദ്ധ ബില്ല് – യൂത്ത് ലീഗ് മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചു

ചാവക്കാട്: പാർലമെന്റിലും, രാജ്യസഭയിലും ചർച്ച പോലും ചെയ്യാതെ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾ പാസ്സാക്കിയത് കർഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ഉസ്മാൻ എടയൂർ അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടപ്പിച്ച കൃഷിയിടങ്ങളിൽ മോദിയുടെ കോലം നാട്ടിയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുരുന്നു അദ്ദേഹം. താങ്ങു വില പോലും പ്രഖ്യാപിക്കാതെ മാർക്കറ്റ് വിലയിൽ നിന്ന് താഴെ വിലയിട്ട് കോർപ്പറേറ്റുകൾക്ക് ഒത്താശ ചെയ്യുന്ന നീക്കം എന്ത് വില കൊടുത്തും ചെറുത്ത് തൊൽപ്പിക്കുമെന്നും കർഷകരെ അണിനിരത്തിയാകും ഇനിയുള്ള സമരമെന്നും മുന്നറിയിപ്പ് നൽകി. മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം സെക്രട്ടറി നസീഫ് യൂസഫ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് സുഹെൽ തങ്ങൾ അധ്യക്ഷത വഹിച്ചു, എം.സി ഗഫൂർ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്ക്കർ കുഴിങ്ങര, സി.എസ് സുൽഫിക്കർ, റിയാസ് ചാവക്കാട്, ഷാഫി ഇടക്കഴിയൂർ, അസീസ് മന്നാലാംകുന്ന്, ടി.ആർ ഇബ്രാഹിം, പി.കെ...

Read More

ഭൂതത്താൻമാർ ചേർന്ന് ഒറ്റരാത്രി കൊണ്ട് നിർമിച്ച കിണർ – വന്നേരി കിണറിന് പുതുശോഭ

ഗുരുവായൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരിങ്ങപ്പുറത്തെ വന്നേരി കിണറിന് പുതുശോഭ. ഒരു കാലത്ത് ഒരു പ്രദേശത്തിൻറെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണറിനെ വാർഡ് കൗൺസിലറായ അഭിലാഷ് വി. ചന്ദ്രൻറെ നേതൃത്വത്തിലാണ് നവീകരിച്ചത്. ‘ഭൂതത്താൻമാർ ചേർന്ന് ഒറ്റരാത്രി കൊണ്ട് നിർമിച്ച കിണർ’ എന്നൊരു സങ്കൽപ്പ കഥ പ്രദേശത്ത് നിലവിലുണ്ട്. ഈ കിണറിൻറെ പഴക്കം എത്രയെന്ന് ആർക്കുമറിയില്ല. നാല് മീറ്ററോറം വ്യാസമുള്ള ഈ കിണർ വെട്ടുകല്ലുകൾ ചേർത്തുവെച്ച് സിമൻറോ മറ്റ് മിശ്രിതങ്ങളോ ഉപയോഗിക്കാതെയാണ് പണിതിരിക്കുന്നത്. ഓരോ വീട്ടിലും കിണറില്ലാതിരുന്ന കാലത്ത് പ്രദേശവാസികൾക്ക് ഏക ആശ്രയം വറ്റാത്ത തെളിനീരുറവയുള്ള വന്നേരി കിണറായിരുന്നു. കിണറ്റിൻ കരയിൽ ആളൊഴിഞ്ഞ നേരമില്ലാത്ത കാലമായിരുന്നു അത്. വീടുതോറും കിണറായപ്പോൾ വന്നേരി കിണറിൻറെ പ്രാധാന്യം കുറഞ്ഞു. കിണറിൻറെ ആൾമറയും മറ്റും നശിക്കാനും കുറ്റിച്ചെടികൾ വളരാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് പൈതൃക സ്വത്തായ കിണറിനെ സംരക്ഷിക്കാൻ വാർഡ് കൗൺസിലറായ വൈസ് ചെയർമാൻ അഭിലാഷ് മുൻകൈയെടുത്തത്. നാട്ടിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുണക്കുകയും ചെയ്തു. കനറ ബാങ്കിൻറെ...

Read More

നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഒൻപതു പേർക്ക് ചാവക്കാട് കോവിഡ്

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ചാവക്കാട് നഗരസഭയിൽ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ത്തുപേർക്ക് കോവിഡ് കണ്ടെത്തി. ഒരുമനയൂർ പഞ്ചായത്തിലെ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ സ്വയം ക്വറന്റയിനിൽ പ്രവേശിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിനു വിധേയമാക്കണമെന്നും. രോഗലക്ഷണമുള്ളവർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം...

Read More

ചാവക്കാട് പോലീസുകാരന് കോവിഡ് -12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ

ചാവക്കാട്: പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് സ്റ്റേഷനിലെ 12 പോലീസുകാർ സെൽഫ് ക്വറന്റയിനിൽ . കോവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പോലീസുകാരാണ് നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം പനി അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930