ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ശിലാഫലക അനാച്ഛാദനം നടത്തി. ഗുരുവായൂരിനെ രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടക മാതൃകാ നഗരമാക്കാൻ അമൃത് പ്ലസ് പദ്ധതി നടപ്പിലാക്കുമെന്നും തിരുവെങ്കിടം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സഹായം അനുവദിക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ടി എൻ പ്രതാപൻ എം പി പറഞ്ഞു. എം എൽ എ മാരായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, ജില്ലാ കലക്ടർ എസ് ഷാനവാസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, വാർഡ് കൗൺസിലർ കെ പി എ റഷീദ്,...
Read More