mehandi new
Monthly Archives

February 2022

പോലീസിനെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം – യൂത്ത്…

ഗുരുവായൂർ : എതിർ ശബ്ദങ്ങളെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് നിശബ്ദമാക്കാം എന്നാണ് ബിജെപി കരുതുന്നതെങ്കിൽ നിരന്തരം ബിജെപി ക്കെതിരെ ശബ്ദിക്കാൻ തന്നെയാണ് തീരുമാനമെന്ന് യൂത്ത് കോൺഗ്രസ്സ്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഹിജാബ്

മലബാർ മേഖലയിലെ ആദ്യകാല മുസ്‌ലിം വനിതാ ഡോക്ടർ ഉമ്മു നിര്യാതയായി

ചാവക്കാട്‌: മുതുവട്ടൂർ കോടതിപ്പടിക്ക് സമീപം താമസിക്കുന്ന ഡോക്ടർ സൈതലവിയുടെ ഭാര്യ ഡോക്ടർ പി ഉമ്മു ( 84 ) നിര്യാതയായി. ഇന്ന് വൈകിട്ട് മണത്തല പള്ളി കബർസ്ഥാനിൽ കബറടക്കി. നീണ്ട അറുപത് വർഷത്തോളമായി ചാവക്കാട് ടൗണിൽ ഡോക്ടറെന്ന നിലയിൽ

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : ഫെബ്രുവരി 12 ഷുഹൈബ്‌ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തി. മാർക്സിസ്റ്റുകാരാൽ കൊല്ലപ്പെട്ട ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരെ അനുസ്മരിച്ചു.

അനധികൃത കള്ളുഷാപ്പ് അടച്ചു പൂട്ടണം – ഉപവാസ സമരം സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ഉപവാസത്തിൽ സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.

ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്

ചാവക്കാട് നഗരസഭ മാസ്റ്റർ പ്ലാനിനെതിരെ പരാതി – ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തെക്കൻ…

ചാവക്കാട് : നഗരസഭയുടെ പുതിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ജനങ്ങളുയർത്തിയ പരാതികൾക്കും, ആശങ്കകൾക്കും പരിഹാരം കാണാൻ നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തെക്കൻ പാലയൂർ പ്രദേശം സന്ദർശിച്ചു. കാലങ്ങളായി ജനങ്ങൾ

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി. കേരള

തിരുവത്ര സ്വദേശിയെ അകലാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അകലാട് : അകലാട് മൂന്നയിനി ആശാരിപ്പടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവ് തൂങ്ങിമരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ആലിപ്പിരി ക്ഷേത്രത്തിനു പടിഞ്ഞാറ് വശം താമസിക്കുന്ന ചിന്നാലി ഹനീഫ മകൻ ഷമീർ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.