mehandi new

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

fairy tale

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി.

കേരള മദ്യനിരോധന സമിതി ചാവക്കാട് താലൂക്ക് പ്രസിഡണ്ട് തോമസ് ചിറമ്മൽ ധർണ ഉദ്ഘാടനം ചെയ്തു. ഇൻ കാസ് സ്റ്റേറ്റ് സെക്രട്ടറി സി സാദിഖലി അധ്യക്ഷത വഹിച്ചു. നൗഷാദ് തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. സൈനുൽ ആബിദീൻ മടപ്പൻ, റഹീഷ് തെരുവത്, കെ എം ഷാജഹാൻ, ഷൈജി ചക്കര, കെ കെ നജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

Mss conference ad poster

നഗരസഭയുടെ അനുമതിയില്ലാത്ത കെട്ടിടത്തിലാണ് വർഷങ്ങളായി കള്ളുഷാപ്പ് പ്രവർത്തിച്ചു വരുന്നത്. ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഈ പ്രശ്നം ഉന്നയിച്ചിരുന്നു. കള്ള് ഷാപ്പിനെതിരെ യാതൊരുവിധ നടപടിയും ഇതുവരെയും ഉണ്ടായില്ല.

നിഷാദ് ആലുങ്ങൽ, നൂറുദ്ദീൻ സി എ, എം എച് റൗഫ്, ഗോപൻ വി എസ് തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

planet fashion

Comments are closed.