ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ് കയറി യുവാവ് മരിച്ചു
ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണയുവാവിന്റെ ദേഹത്തു കൂടെ ബസ്സ് കയറി മരിച്ചു.ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.