mehandi new
Yearly Archives

2024

ശൗചാലയത്തിന് റീത്ത് -ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ്…

കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

കേരള ധീവര സംരക്ഷണ സമിതി സംസ്ഥാനകമ്മറ്റിക്ക് പുതിയ നേതൃത്വം

ഗുരുവായൂർ : കേരള ധീവര സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഇൻ ഹോട്ടൽ സമൂചയത്തിലുള്ള ശ്രീനിധി അപാർട്മെന്റിൽ വെച്ച് നടന്ന യോഗം സംസ്ഥാന കോർഡിനേറ്റർ സി. വി. ദേവദാസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് നഗരസഭയിൽ ആട് വസന്ത നിർമ്മാർജ്ജന യജ്ഞത്തിനു തുടക്കം കുറിച്ചു

ചാവക്കാട് : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആട് വസന്ത  നിർമ്മാർജ്ജന യജ്ഞം ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 25-ാം വാർഡ്

ഇസ്‌ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം – വിദ്യാർത്ഥി പങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി ജി…

തൃപ്രയാർ : കോഴിക്കോട് പുസ്തക പ്രകാശന ചടങ്ങിൽ മുഖമന്ത്രി പിണറായി വിജയൻ ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച് നോക്കി വായിച്ചത് നുണകൾ മാത്രമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക

അതിദരിദ്രരില്ലാത്ത ഗ്രാമമാവാൻ പുന്നയൂർ ഗ്രാമപഞ്ചായത്ത്‌

പുന്നയൂർ : കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വിവിധ സ്വയം തൊഴിൽ തുടങ്ങുന്നതിനായുള്ള ധനസഹായ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ

ഗുരുവായൂർ ക്ഷേത്രത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ 306 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന 6.95 ഏക്കർ ഭൂമി…

ഗുരുവായൂർ: ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കു ന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടിക്രമങ്ങൾ നാളെ തുടങ്ങും. തൃശൂർ റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി

30 ലക്ഷം ചിലവിൽ ശൗച്യാലയ നവീകരണം അന്തിമ ഘട്ടത്തിൽ – ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി…

ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഭാ​ഗമായുള്ള ശൗച്യാലയം നവീകരണത്തിനായി ഏതാനും ദിവസങ്ങള്‍ അടച്ചിട്ടെന്നാരോപിച്ച് ഐ എന്‍ ടി യു സി നടത്തിയത് സമര കോമാളി നാടകം. രണ്ടുവർഷത്തോളം ആയി പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ

ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ ടോയ്‌ലറ്റ് അടച്ചു പൂട്ടി യാത്രക്കാർ ദുരിതത്തിൽ – ബദൽ സംവിധാനം…

ചാവക്കാട്: ബസ് സ്റ്റാൻഡിലെ ശൗചാലയം ബദൽ സംവിധാനം ഒരുക്കാതെ അടച്ചു പൂട്ടിയ ചാവക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് ഐഎൻടിയുസി മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.