അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ ഉത്തരവായി – നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങാടി വളവിലെ കെട്ടിടം അപകടവസ്ഥയിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് എൻ കേ അക്ബർ എംഎൽഎ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ച് ഉത്തരവായത്. കത്ത് നൽകി രണ്ടാഴ്ച്ചക്കകമാണ് അടിയന്തിരമായി 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായത്. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചങ്ങാടി വളവ് ഭാഗത്ത് കടലാക്രമണം വളരെ രൂക്ഷമാണെന്നും, നിലവില്‍ ഈ സ്ഥലത്ത് നിലനില്‍കുന്ന ഇരുനില കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും, ഈ കെട്ടിടം തകര്‍ന്നാല്‍ തീരദേശത്തെ റോഡിനെ പൂര്‍ണമായും ഇല്ലാതാക്കുന്ന സ്ഥിതി ഉണ്ടാവുമെന്നും ആയതിനാല്‍ ഈ പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മാണം അനിവാര്യമായി വന്നിരിക്കുകയാണെന്നും കാണിച്ച്, കടൽ ഭിത്തി നിർമാണത്തിനായി ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റും ഉൾപ്പെടെയാണ് ജലവിഭവ വകുപ്പ് മന്ത്രിക്ക് എൻ കെ അക്ബർ കത്ത് നൽകിയത്.
Comments are closed.