mehandi new

24-ാം പാർട്ടി കോൺഗ്രസ് – തിരുവത്രയിൽ സിപിഐഎം ബഹുജന പ്രകടനവും റെഡ് വളണ്ടിയർ പരേഡും

fairy tale

തിരുവത്ര : സിപിഐഎം 24-ാം  പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ബഹുജന പ്രകടനവും, റെഡ് വളണ്ടിയർ പരേഡും നടന്നു. തിരുവത്ര കുമാർ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം തിരുവത്ര മുട്ടിൽ( കെ ടി ഭരതൻ) നഗറിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി  സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു.  പാർട്ടി ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം ആർ രാധാകൃഷ്ണൻ, ഷൈനി ഷാജി, കെ. കെ മുബാറക്ക്, സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച്ച് സലാം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി എം ഹനീഫ, പി കെ രാധാകൃഷ്ണൻ, പ്രസന്ന രണദിവെ, വി ജി സഹദേവൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി പി രണ ദിവെ, പ്രിയ മനോഹരൻ, ടി എം ദിലീപ്, കെ ആർ ആനന്ദൻ, ടി എം ഷെഫീക്ക്, പി കെ മോഹനൻ, കെ യു ജാബിർ, എം എ ബഷീർ എന്നിവർ നേതൃത്വം നൽകി. 

planet fashion

വ്യാഴാഴ്ച നടന്ന സിപിഐഎം തിരുവത്ര ലോക്കൽ പ്രതിനിധി സമ്മേളനം 13 അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും, കെ എച്ച് സലാമിനെ ലോക്കൽ സെക്രട്ടറിയായും  തെരഞ്ഞെടുത്തിരുന്നു. പ്രതിനിധി സമ്മേളനം സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ജില്ലാ എൽഡിഎഫ് കൺവീനറുമായ  കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ടി. എം. ഹനീഫ, പി. കെ. രാധാകൃഷ്ണൻ, പ്രസന്ന രാണദിവെ, കെ. വി. അഷറഫ്‌ ഹാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

മത്സ്യ തൊഴിലാളികളും, പാവപ്പെട്ടവരും തിങ്ങി പാർക്കുന്ന ചാവക്കാടിന്റെ പടിഞ്ഞാറൻ പ്രദേശത്തു കടൽ ക്കരയിൽ താമസി ക്കുന്നവർക്ക് പട്ടയം ലഭിക്കുന്നതിനും, പുത്തൻകടപ്പുറത്തു ഫിഷിങ് ഹാർബർ നിർമിക്കുന്നതിനും വേണ്ട നടപടി ഉണ്ടാകണമെന്നും സമ്മേളനം സർക്കാരിനോട് ആവിശ്യപ്പെട്ടു.

Comments are closed.