mehandi new

25 കഴിഞ്ഞവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം

fairy tale

internet 1ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ഇരുപത്തിയാറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കൈവിളക്ക് എന്ന പേരില്‍ 25 വയസ്സ് പൂര്‍ത്തിയായവര്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് പരിശീലനം നല്‍കും. മേഴ്‌സി കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത മാസം 19 ന് ആരംഭിക്കുന്ന  ക്ലാസില്‍ ഇന്റര്‍നെറ്റ് ബാങ്കിംങ്, ഓണ്‍ലൈന്‍ ബില്‍ പേയ്‌മെന്റ്, റെയില്‍, ബസ്, എയര്‍ ടിക്കറ്റ് ബുക്കിംങ് തുടങ്ങി 20 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുക. കോഴ്‌സ് വിജയകരമാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 9947487878 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Jan oushadi muthuvatur

Comments are closed.