അഗതിരഹിത കേരളം ; ഒരുമനയൂർ കുടുംബശ്രീ സി ഡി എസ് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു
ഒരുമനയൂർ : അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു. അഗതിരഹിത കേരളം പദ്ധതി രണ്ടാം ഘട്ട ചലഞ്ചിൽ ലഭ്യമായ 1332200 രൂപ ഉപയോഗിച്ചാണ് കിറ്റുകൾ വിതരണം ചെയ്തത്. സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഫിലോമിന ടീച്ചർ, വാർഡ് മെമ്പർമാരായ സിന്ധു, ആരിഫ, ചാക്കോ, ബ്ളോക്ക് മെമ്പർ ഷൈനി ഷാജി എന്നിവർ ആശംസകൾ നേർന്നു. മെമ്പർ സെക്രട്ടറി സാബിറ നന്ദി രേഖപ്പെടുത്തി.
Comments are closed.