mehandi banner desktop
Chavakkad online

ബി എസ് സി റാങ്ക് ജേതാവ് സാജിതക്ക് തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം

Ft

തിരുവത്ര :  കാലിക്കറ്റ്  യൂണിവേഴ്സിറ്റി  ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ഗുരുവായൂർ എൽ എഫ് കോളേജ് വിദ്യാർത്ഥി തിരുവത്ര താഴത്ത് സലാമിന്റെ മകൾ സാജിതക്ക്  തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഉപഹാരം നൽകി. മുൻ കെപിസിസി അംഗം സി എ ഗോപ പ്രതാപന്റെ നേതൃത്വത്തിൽ സാജിതയുടെ വീട്ടിലെത്തിയ പ്രവർത്തകർ ഉപഹാരം കൈമാറി അനുമോദിച്ചു.  തിരുവത്ര മേഖല കോൺഗ്രസ് പ്രസിഡണ്ട്  എച്ച് എം  നൗഫൽ,  എം എസ് ശിവദാസ്,   കോനാരത്ത് ഷുക്കൂർ,  കെ കെ സഫർഖാൻ,  അലിക്കുഞ്ഞ് തിരുവത്ര,    കെ എ മർഷൂക്ക്,  ടി ബി ഹനീഫ,  അബ്ബാസ് താഴത്ത്,   ടി എം ബാവ എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.