3000 വിദ്യാർത്ഥികൾ 360 ശാസ്ത്ര ഇനങ്ങൾ 100 വിദ്യാലയങ്ങൾ -ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളക്ക് നാളെ ഫോക്കസ് സ്കൂളിൽ തുടക്കം
അഞ്ചങ്ങാടി : ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള നാളെയും മറ്റന്നാളുമായി കടപ്പുറം ഫോക്കസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി മുവ്വായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മേളയുടെ ഔപചാരിക ഉദ്‌ഘാടനം, നാളെ കാലത്ത് 10 മണിക്ക് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവ്വഹിക്കും. മേളയുടെ സുഗമമായ നടത്തിപ്പിന് വിശാലമായ സൗകര്യങ്ങളാണ് ഫോക്കസ് ഇന്റർനാഷണൽ സ്കൂൾ ഒരുക്കിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രയാസരഹിതമായി മേള ആസ്വദിക്കുന്നതിനുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക സമിതി ചെയർപേഴ്സണും കടപ്പുറം പഞ്ചായത്ത് പ്രസഡിന്റുമായ സാലിഹ ഷൗക്കത്ത്, ഫോക്കസ് സ്കൂൾ ചെയർമാൻ അബ്ദുൽ ഷുക്കൂർ, ജന. സെക്രട്ടറി ശ അബ്ദുൽ സലാം, സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഷഫീക്, പി ടി എ പ്രസിഡന്റ് ഉമ്മർ കുഞ്ഞി എന്നിവർ പറഞ്ഞു. അവലോകന യോഗത്തിൽ ചാവക്കാട് എഇഒ ജയശ്രീ അധ്യക്ഷത വഹിച്ചു. ജയരാജ് മാസ്റ്റർ, ശ്രീകുമാർ മാസ്റ്റർ, മുബാറക് മാസ്റ്റർ, ജിജി ടീച്ചർ, റഹീല ടീച്ചർ എന്നിവർ പങ്കെടുത്തു.
Comments are closed.