36 ആനകൾ അണിനിരന്നു – അഞ്ഞൂർ പാർക്കാടി പൂരത്തിന് പതിനായിരങ്ങളെത്തി

വടക്കേകാട്: അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൂരാഘോഷത്തിനു പതിനായിരങ്ങൾ. കൂട്ടിയെഴുന്നെള്ളിപ്പിൽ 36 ആനകൾ അണിനിരന്നു. ഇന്ന് കാലത്ത് ക്ഷേത്ര മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷ പൂജകളോടെതുടക്കം. ഉച്ചക്കഴിഞ്ഞ് മൂന്നിന് ദേവസ്വം പൂരം എഴുന്നേള്ളിപ്പ് ആരംഭിച്ചു. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വ ത്തിലുള്ള മേളത്തോടെയാണ് തുടക്കം. തുടർന്ന് ദേശക്കാരുടെ പകൽ പൂരം എഴുന്നെള്ളിപ്പുകൾ ക്ഷേത്ര സന്നിധിയിൽ എത്തി വലം വെച്ചു കൂട്ടിയെഴുന്നെള്ളിപ്പിൽ 36ആനകൾ അണിനിരന്നു, പൂക്കാവടി, നിലക്കാവടി, നാടൻ കലാരൂപങ്ങൾ അകമ്പടിയായി.

കലാമണ്ഡലം കുട്ടി നാരായണന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം മേജർ സെറ്റിന്റെ മേളവും ഉണ്ടായിരുന്നു. ഇതിനിടെ ആന ഇടഞ്ഞു ജനങ്ങൾ പരിഭ്രാന്തരായി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു.
പടം അടിക്കുറിപ്പ്: അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിൽ നടന്ന കൂട്ടിയെഴുന്നെള്ളിപ്പ്

Comments are closed.