mehandi new

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു

fairy tale

ചാവക്കാട് : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. കാരിക്കേച്ചറിസ്റ്റും ചലച്ചിത്ര-സീരിയൽ നടനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമായ സാംസ്ക്കാരിക പ്രവർത്തനമാണെന്നും കൂടുതൽ മികച്ച പ്രവർത്തനങ്ങളിലൂടെ ഈ കൂട്ടായ്മയുടെ ഭാവി ശോഭനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ പ്രസിഡണ്ട് തോമസ് ആളൂർ അദ്ധ്യക്ഷത വഹിച്ചു.

planet fashion

പുതിയ കാലവും കുടുംബ സംവിധാനവും എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഫാമിലി കൗൺസിലറും പ്രഭാഷകനുമായ  സുലൈമാൻ അസ്ഹരി  മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും നാട്ടുകാരനുമായ അഭിഷാദ് ഗുരുവായൂർ, ലീഗൽ ഉപദേഷ്ഠാക്കളായ അഡ്വ. കെ.വി മോഹന കൃഷ്ണൻ, അഡ്വ. രവിചങ്കത്ത്, കൗൺസിലർമാരായ വി.ബി. ജോയ്, രഹിത പ്രസാദ്, ബിന്ദു പുരുഷോത്തമൻ, അജിത ദിനേശൻ എന്നിവർ സംസാരിച്ചു.

ജയരാജ് വാര്യർ, സുലൈമാൻ അസ്ഹരി, അഭിഷാദ് ഗുരുവായൂർ, കലാ  സംസ്കാരിക  ജീവകാരുണ്യ പ്രവർത്തകനായ സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി അസ്ക്കർ കൊളമ്പൊ, ബേബി ജൂബിലി,  സംഘടനയുടെ മുൻ പ്രസിഡണ്ട് ജമാൽ മരട്ടിക്കൽ, അഭിഷാദിൻ്റെ മാതാവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാകായിക മത്സരങ്ങളിലും സ്കൂൾ കലോത്സവങ്ങളിലും സമ്മാനാർഹരായ വിദ്യാർത്ഥികളെ അനുമോദിച്ചു. റഫീഖ് കൊളമ്പൊ സ്വാഗതവും, മോഹനൻ ഫ്രണ്ട്സ് നന്ദിയും പറഞ്ഞു.

Haji’s pharma

Comments are closed.