mehandi new

അണ്ടത്തോടും എടക്കഴിയൂരു ഇന്ന് നടത്തിയ പരിശോധനയിൽ 58 പേർക്ക് കോവിഡ്

fairy tale

പുന്നയൂർകുളം : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. അണ്ടത്തോടും, എടക്കഴിയൂരിലും നടത്തിയ ആന്റിജൻ പരിശോധനയിൽ 58 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.

planet fashion

ഇന്ന് കാലത്ത് അണ്ടത്തോട് റൗഹാത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ 138 പേരുടെയും പുന്നയൂർ എടക്കഴിയൂർ സിങ്കപ്പൂർ പാലസ്സിൽ നടത്തിയ 149 പേരുടെയും സ്രവ പരിശോധനയിൽ വടക്കേക്കാട്, പുന്നയൂർ, പുന്നയൂർകുളം പഞ്ചായത്തുകളിൽ 58പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പുന്നയൂർകുളം പഞ്ചായത്തിൽ ഒരു വീട്ടിലെ ഒൻപത് പേർ അടക്കം 26 പേർക്കും വടക്കേക്കാട് പഞ്ചായത്തിൽ 11 പേർക്കും പുന്നയൂരിൽ 21പേർക്കുമാണ് വെള്ളിയാഴ്ച്ച പോസറ്റീവ് ആയത്.

കോവിഡ് പോസറ്റിവ് ആയവരുമായി സമ്പർക്കത്തിലുള്ളവരെയും തുടർ പരിശോധനയിലുള്ളവരെയുമാണ് ആന്റിജൻ പരിശോധനക്ക് വെള്ളിയാഴ്ച വിധേയമാക്കിയത്.

ഡോക്ടർ ശബനം കബീറിന്റെ നേതൃത്വത്തിൽ അണ്ടത്തോട് നടന്ന പരിശോധനയിൽ ഹെൽത് ഇൻസ്‌പെക്ടർ റഷീദ്, ജെ എച്ച് ഐ മാരായ പ്രദീപ്, സിനീഷ്, അമ്പിളി, അക്ഷയ സ്റ്റാഫ്‌ നേഴ്സ് ഷാനിത, ലാബ് ടെക്‌നീഷൻമാരായ ജിൻസി, ബിന്ദു എന്നിവർ പങ്കെടുത്തു.

എടക്കഴിയൂരിൽ ഡോക്ടർമാരായ സൗമ്യ, കൃഷ്ണ, ഹെൽത് ഇൻസ്‌പെക്ടർ കെ എച്ച് സുരേഷ്, ജെ എച്ച് ഐ റിഥാ, ബെനിറ്റ, ലാബ് ടെക്‌നിഷൻ സുമിജ, സ്റ്റാഫ്‌ നേഴ്സ് ശ്രീ ലക്ഷ്മി, സിനി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

Macare 25 mar

Comments are closed.