പുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന്

ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിയുടെ കീഴിൽ മാസം തോറും നടത്തി വരുന്ന നാരിയ്യത്ത് സ്വലാത്ത് 73മത് വാർഷികവും ദുആ സമ്മേളനവും ഇന്ന് വൈകീട്ട് 7മണിക്ക് പുന്ന മുഹമ്മദലി മുസ്‌ലിയാർ സ്വലാത്ത് നഗറിൽ നടക്കും. ദുആ സമ്മേളനത്തിന് ഡോക്ടർ സയ്യിദ് ഷിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തനൂർ തങ്ങൾ നേതൃത്വം നൽകുന്ന വേദിയിൽ

സയ്യിദ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ മണത്തല, സയ്യിദ് ഹുസൈൻ തങ്ങൾ മമ്പുറം, മഹല്ല് പ്രസിഡന്റ് എ അലി ഹാജി, സെക്രട്ടറി പി മുഹമ്മദ്, മഹല്ല് ഖത്തീബ് നൗഷാദ് സഖാഫി പുതുപ്പള്ളി, മുദരീസ് ജാബിർ അഹ്സനി ഒതളൂർ തുടങ്ങിയവർ നേതൃത്വം നൽകും.

Comments are closed.