വടക്കേകാട് 93 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വടക്കേകാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വടക്കേകാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ടെസ്റ്റ് സെൻ്ററിൽ കഴിഞ്ഞ ദിവസം നടത്തിയ 229 പേരുടെ ആർ.റ്റി.പി.സി.ആർ പരിശോധനയിൽ 93 പേർക്ക് രോഗം സ്ഥിരീകരിച്ചു.

പഞ്ചായത്തിലെ ഓരോ വാർഡുകളിൽ നിന്നും സമ്പർക്കപ്പട്ടികയിലുള്ളതും
രോഗലക്ഷണമുള്ളതുമായ 15 പേരെ വീതം തിരഞ്ഞെടുത്തായിരുന്നു പരിശോധന. 39.30 ശതമാനമാണ് പോസറ്റീവിറ്റി നിരക്ക്.

Comments are closed.