mehandi new

കടപ്പുറം പതിനഞ്ചാം വാർഡിൽ 94 കോവിഡ് കേസുകൾ – പ്രതിരോധ നടപടികൾ ശക്തമാക്കും

fairy tale

കടപ്പുറം: പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നടപടികൾ ശക്തമാക്കും. 462 ആക്റ്റീവ് കോവിഡ് കേസുകളുള്ള കടപ്പുറം പഞ്ചായത്തിൽ 94 കോവിഡ് രോഗികളും പതിനഞ്ചാം വാർഡിൽ.

planet fashion

പതിനഞ്ചാം വാർഡ് ഉൾക്കൊള്ളുന്ന സുനാമി കോളനിയിൽ മാത്രം 30 കോവിഡ് പോസറ്റീവ് കേസുകൾ നിലവിലുണ്ട്.
450 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ 224 വീടുകളാണ് കോളനിയിൽ ഉള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ വിമുഖത കാണിക്കുന്നവരാണ് കോളനിയിലെ യുവാക്കൾ ഉൾപ്പെടെയുള്ളവരെന്ന് ആക്ഷേപമുണ്ട്.

കോവിഡ് അതിവ്യാപന സാധ്യത നിലനിൽക്കുന്ന സുനാമി കോളനിയിൽ ഗുരുവായൂർ എ സി പി ശ്രീജിത്ത്, സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ്, എസ് ഐ രാജേഷ് എന്നിവരുടെ നൃതൃത്വത്തിൽ പോലീസും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സന്ദർശിച്ചു.

കോളനിയിൽ പോലീസ് പട്രോളിങ് ശക്തമാക്കും. ആളുകൾ പുറത്തുപോകുന്നത് തടയാനുള്ള നടപടികൾ എടുക്കും. ആർ.ആർ.ടി കളുടെ സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് പോലീസ് നിർദേശം നൽകി. രോഗവ്യാപ്തി മനസിലാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി സുനാമികോളനി കേന്ദ്രമാക്കി ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദിവസം കോവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.

കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, വാർഡ് മെമ്പർ തൗഫീഖ് പി എച് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Jan oushadi muthuvatur

Comments are closed.