mehandi new

ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

attack on other state workerചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ മറുനാടന്‍ തൊഴിലാളിക്ക് ക്രൂരമര്‍ദനമേറ്റു. കൊല്‍ക്കത്ത സ്വദേശി ആനന്ദി(46)നാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഏതാനും പേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാണ് യുവാവ് പറയുന്നത്. മര്‍ദനത്തെത്തുടര്‍ന്ന് രക്തം വാര്‍ന്ന നിലയില്‍ മൂന്നുകിലോമീറ്റര്‍ നടന്നാണ് ആനന്ദ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
വിവരങ്ങള്‍ ആരാഞ്ഞ പോലീസ് ടോട്ടല്‍ കെയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ താലൂക്കാസ്പത്രിയില്‍ എത്തിച്ചു. തലയ്ക്കും മുഖത്തും നെഞ്ചിനും പരിക്കേറ്റ ആനന്ദിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റി. തന്നെ അക്രമിച്ചവരെ കണ്ടാല്‍ അറിയാമെന്ന് ആനന്ദ് പോലീസിനോടു പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.