mehandi banner desktop
Chavakkad online

കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം

Ft

ഗുരുവായൂര്‍:  ഗുരുവായൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി  കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം.   വോട്ടഭ്യാര്‍ത്ഥിച്ച് ചാവക്കാടന്‍ കടല്‍ തീരത്ത് നടത്തിയ റാലി  സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ കെ സുധീരന്‍ ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ്  നിയോജകമണ്ഡലം സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. സി സുമേഷ്, എന്‍ കെ അക്ബര്‍, എ എച്ച് അക്ബര്‍, ടി ടി ശിവദാസ്, അഡ്വ.പി മുഹമ്മദ് ബഷീര്‍, എം എ ഹാരിസ് ബാബു, എ ഡി ധനീപ് എന്നിവര്‍ സംസാരിച്ചു.  പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ അണ്ടത്തോട് നിന്നാരംഭിച്ച റാലി പുന്നയൂര്‍ പഞ്ചായത്ത്, ചാവക്കാട് നഗരസഭാ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങല്‍ താണ്ടി ചാവക്കാട് ബ്ലാങ്ങാട്  സമാപിച്ചു. റാലി വെള്ളിയാഴ്ച്ചയും തുടരും. പകല്‍ മൂന്നിന് ചാവക്കാട് ബീച്ചില്‍നിന്നും പ്രയാണം ആരംഭിച്ച് ഏങ്ങണ്ടിയിയൂരിലെ പൊക്കുളങ്ങര ബീച്ചില്‍ സമാപിക്കും.

Jan oushadi

Comments are closed.