mehandi banner desktop
Chavakkad online

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

Ft

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ.

Jan oushadi

ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ നഗരസഭയിലെ രണ്ടു ഡൊമിസിലിയറി കെയർ സെന്ററുകളിലെയും കോവിഡ് രോഗികൾ ഉൾപ്പെടെ 250 പേർക്ക് ഇന്ന് ബിരിയാണി വിളമ്പി.

വാർഡ്‌ കൗൺസിലർ അക്ബർ കോനോത്ത് നേതൃത്വം നൽകി. വാർഡിലെ പതിനൊന്നു ആർ ആർ ടി അംഗങ്ങളും വിരുന്നൊരുക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.

Comments are closed.