mehandi new

പുന്നയൂരിൽ തീരദേശ പഞ്ചായത്ത് രൂപീകരിക്കണം

fairy tale

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

പുന്നയൂർ : പുന്നയൂർ പഞ്ചായത്തുകളിലെ തീരദേശത്തെ 18 വാർഡുകൾ ഉൾപെടുത്തി തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലം കുന്നു മുഹമ്മദുണ്ണി ചാവക്കാട് താലൂക്ക് സഭയിൽ ആവശ്യപ്പെട്ടു. കനോലി കനാലിന്റെ കിഴക്ക് ഭാഗത്താണ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് കൃഷി ഭവൻ തുടങ്ങിയ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത്. തീരദേശത്തെ ജനങ്ങൾക്ക് പ്രസ്തുത ഓഫീസുകളുമായി ബന്ധപ്പെടാൻ വളരെ പ്രയാസം നേരിടുന്നുണ്ട്. ഹൈവെ വികസനം പൂർത്തിയാകുന്നതോടെ തീരദേശ നിവാസികൾക്ക് കിഴക്ക് ഭാഗത്തേക്കുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകും.
അതിനാൽ തീരദേശത്തിന്റെ വികസന മുന്നേറ്റത്തിനും കൂടെ അത്യന്താപേക്ഷിതമായ തീരദേശ പഞ്ചായത്ത് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

planet fashion

Comments are closed.