Header

എടക്കഴിയൂരിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണം – മഹല്ല് കമ്മിറ്റി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340   +919946054450

എടക്കഴിയൂർ : എടക്കഴിയൂർ ബീച്ചിൽ മിനി ഫിഷ് ലാന്റിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡ്, ഫിഷറീസ് ആൻഡ് ഹാർബർ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് എടക്കഴിയൂർ മഹല്ല് കമ്മിറ്റി നിവേദനം നൽകി.
എടക്കഴിയൂർ കടപ്പുറത്ത് നൂറിൽ പരം ചെറുവള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഫിഷ് ലാന്റിംഗ് സൗകര്യം ഇല്ലാത്തതിനാൽ എടക്കഴിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വലി വള്ളങ്ങൾ ചേറ്റുവയിലാണ് വള്ളങ്ങൾ അടുപ്പിക്കുന്നത്.

മുവ്വായിരത്തോളം കുടുംബങ്ങളുള്ള എടക്കഴിയൂരിൽ ഭൂരിഭാഗവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് ഇവിടെ വള്ളം പിടിക്കുന്നത്. കൂടാതെ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണം ഇവിടെ കൂടികൊണ്ടിരിക്കുകയും ചെയ്യുന്നു.

തൃശൂർ ജില്ലയിലെ ഏക ഹാർബറായ ചേറ്റുവയുടെയും മലപ്പുറം ജില്ലയിലെ പൊന്നാനി ഹാർബറിന്റെയും മധ്യത്തിലാണ് എടക്കഴിയൂർ കടപ്പുറം. ഭൂമിശാസ്ത്രപരമായി എല്ലാ അനുകൂല ഘടകങ്ങളും എടക്കഴിയൂരിനുണ്ട്. കരയോട് ഏറ്റവും അടുത്ത് വള്ളം അടുപ്പിച്ച് വിൽപ്പന നടത്തുവാൻ മഹല്ല് കമ്മിറ്റി റോഡ് പണി കഴിപ്പിച്ചുട്ടുണ്ട്. മത്സ്യം വിൽപ്പന നടത്തുന്നതിന് ഫ്ളാറ്റ് ഫോമും ടോയ്ലറ്റ് സംവിധാനവും നേരത്തെ ഫിഷറീസ് വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. എം പി ഫണ്ടിൽ നിന്നുള്ള ഹൈമാസ്സ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കടപ്പുറത്ത് തന്നെ ഐസ്പ്ളാന്റും ഉണ്ട്.

മഹല്ല് പ്രസിഡണ്ട് ആർ വി മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി മൊയ്തുട്ടി കെ വി, മെമ്പർമാരായ മുജീബ് പുളിക്കുന്നത്ത്, നാസ്സർ കല്ലിങ്ങൾ, എം കുഞ്ഞിമുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

thahani steels

Comments are closed.