mehandi new

ചരിത്രം മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം – ആലങ്കോട് ലീലാകൃഷ്ണൻ

fairy tale

ചാവക്കാട് : ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവൽ എഴുതിയ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് തത്ത ഹാളിൽ ചാവക്കാട് കൾചറൽ ഫോറം സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ലീലാ കൃഷ്ണൻ.
അധിനിവേശത്തിന്റെ കവാടമായി കടൽ മാറുന്ന അനുപമമായ രചനയാണ് “അറബിക്കടലും അറ്റ്‌ലാന്റിക്കും” എന്ന നോവൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വീകരണ സദസ്സ് ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് കൾചറൽ ഫോറം ചെയർമാൻ ടി എസ്. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ കെ. വി. അബ്ദുൽ ഖാദർ ചാവക്കാട് കൾചറൽ ഫോറം ലോഗോ പ്രകാശനം ചെയ്തു. ജമാൽ കൊച്ചങ്ങാടി മുഖ്യാതിഥി ആയി. നാസർ ബേപ്പൂർ പുസ്തകപരിചയം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, ഡോ: കെ.എസ്. കൃഷ്ണകുമാർ, ബദറുദ്ദീൻ ഗുരുവായൂർ, പി. ഐ. സൈമൺ, നൗഷാദ് തെക്കും പുറം, സി.വി. സുരേന്ദ്രൻ, കെ.എസ്. ശ്രുതി, എം.കെ.നൗഷാദലി, ജാഫർ കണ്ണാട്ട്, കെ. നവാസ്, നൗഷാദ് അഹമ്മു തുടങ്ങിയവർ സംസാരിച്ചു.

പൗര സ്വീകരണത്തിന് അഷറഫ് കാനാമ്പുള്ളി മറുപടി പ്രസംഗം നടത്തി. പൗരാവലിയുടെ ഉപഹാരം എൻ. കെ. അക്ബർ എം.എൽ.എ. സമ്മാനിച്ചു.

planet fashion

Comments are closed.