mehandi new

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം കേരള ധീവര സംരക്ഷണ സമിതി

fairy tale

ചാവക്കാട് : ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനവും മൂലം കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും അവരുടെ തൊഴിൽ സംവിധാനങ്ങൾക്ക് സംരക്ഷണവും നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ.ജി. രാധാകൃഷ്ണൻ സർക്കാരിനോട് അവശ്യപെട്ടു.
ചാവക്കാട് നിരോധിത വലയുടെ പേരിൽ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാതെ കരയിൽ കയറ്റി വെച്ചിരിക്കുന്ന വലകൾ പിടിച്ചെടുക്കാനുള്ള നീക്കം അപലമനീയമാണെന്നും ചിലർ തെറ്റ് ചെയ്തതിന്റെ പേരിൽ മുഴുവൻ പരമ്പരാഗത മത്സ്യ തൊഴിലാളികളെയും കേസിൽ പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലാവർഷം ശക്തി പ്രാപിക്കുന്നതിനു മുൻപ് കടലേറ്റം വരുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ എത്രയും പെട്ടെന്ന് പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തി കടൽ തീരവും മത്സ്യ തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഓർഗനൈസർ സി വി ദേവദാസ്, സുധീർ ബാബു, ആച്ചി രാജു തുടങ്ങിയവർ സംസാരിച്ചു.

planet fashion

Comments are closed.