mehandi new

പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിൽ സംഘർഷം നാല് പേർക്ക് പരിക്ക് – ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ്സുകൾ ഓടില്ല

fairy tale

ചാവക്കാട്: പാലപ്പെട്ടിയിൽ  വിദ്യാർഥികളും ബസ്സ്‌ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് വെളളിയാഴ്ച്ച സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു.

ചാവക്കാട് പൊന്നാനി റൂട്ടിലോടുന്ന മെറിറ്റ് ബസിലെ ഡ്രൈവർ അജീഷ് (35), കണ്ടക്ടർ മുകുന്ദൻ (45), മുകുന്ദൻ്റെ മകൻ (15), ക്ലീനർ പാച്ചു (24) എന്നിവർക്കാണ് പരിക്ക്.  ഇവരെ പെരുമ്പടപ്പ്  പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ഓടെ പാലപ്പെട്ടി സ്കൂളിനു സമീപമാണ് സംഭവം. 30 ഓളം വിദ്യാർഥികൾ ബസ് തടഞ്ഞു നിർത്തി കയറിയാണ് ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.  മുൻ വൈരാഗ്യമാണ് ആക്രമണത്തിൻ്റെ കാരണം. കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ റോഡ് സൈഡിൽ നിൽക്കുമ്പോൾ കയറുന്നില്ലേന്ന് കണ്ടക്ടർ ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബസ് സർവീസ് നിർത്തിവെക്കുന്നത്. നടപടിയില്ലെങ്കിൽ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

planet fashion

Comments are closed.