mehandi new

മൊബൈൽ ഫോൺ ഒരു ചെറിയ സംഗതിയല്ല – സൈബർ സുരക്ഷയെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക്‌ ബോധവൽക്കരണം നൽകി

fairy tale

ചാവക്കാട് : മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ പേരകം എ യു പി വിദ്യാലയത്തിലെ രക്ഷാകർത്താക്കൾക്ക്  സൈബർ സുരക്ഷയെ കുറിച്ചും കുട്ടികളിലെ മൊബൈൽ ഉപയോഗത്തിൻ്റെ ഗുണദൂഷ്യ വശങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നടത്തി.  ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വിദ്യാർത്ഥികൾ തന്നെയാണ്  ക്ലാസ് നയിച്ചത്.  പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അമ്മയറിയാൻ എന്ന പദ്ധതിയുടെ മോഡ്യൂൾ പ്രകാമാണ് വിവിധ സെഷനുകൾ നടത്തിയത്.  ക്ലാസിൽ ഡിജിറ്റൽ വെൽബിയിംഗ്, ഒ ടി പി (one time password ) ഫെയ്ക്ക് ന്യൂസ്, ഫാക്ട് ചെക്ക് ഓൺലൈൻ  ട്രാൻസാക്ഷൻ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ കുട്ടികൾ രക്ഷകർത്താക്കൾക്ക്‌ വിശദമായി മനസ്സിലാക്കി കൊടുത്തു.

planet fashion

Comments are closed.