mehandi banner desktop
Chavakkad online

പാലയൂർ സെന്റ് തോമാസ് പള്ളിയിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു

Ft

പാലയൂർ : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പിന്റെ സന്തോഷത്തിൽ പ്രാർഥനയോടെ ക്രൈസ്തവ സമൂഹം. പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ ഭക്തിപ്പൂർവ്വം ആഘോഷിച്ചു. ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. മാർതോമ ശ്ലീഹ എ ഡി 52-ൽ പാലിയൂരിൽ വന്നിറങ്ങിയ ബോട്ട് കുളത്തിനരികെ ആരംഭിച്ച തിരുകർമങ്ങൾക്കും, ആഘോഷമായ ദിവ്യബലിക്കും തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നിർവഹിച്ചു. അസി. വികാരി ഫാ ഡെറിൻ അരിമ്പൂർ ഉയിർപ്പ് സന്ദേശം നൽകി. യൂത്ത് സി എൽ സി പാലയൂർ  ഉയിർപ്പിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയും, ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് ദേവാലയ അങ്കണത്തിൽ നിന്നും പ്രദക്ഷണവും ഉണ്ടായിരുന്നു. 

Jan oushadi

ദൈവലയത്തിലെ എല്ലാ തിരുകർമങ്ങൾക്കും ശേഷം അൻപത് നോമ്പിന്റെ സമാപനം കുറിച്ചു കൊണ്ട് എത്തിച്ചേർന്ന എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.  ഇടവക ട്രസ്റ്റിമാരായ സി. എം. ബാബു, പോൾ കെ. ജെ, സന്തോഷ്‌ ടി.ജെ, ജോഫി ജോസഫ്, തോമസ് വാകയിൽ, സി. ടെസ്ലിൻ, പി. എൽ. ലോറൻസ്, സിമി ഫ്രാൻസിസ്, ബേബി ഫ്രാൻസിസ്, പാലയൂർ മഹാശ്ലീഹ മീഡിയ ടീം എന്നിവർ നേതൃത്വം നൽകി.

Comments are closed.