mehandi banner desktop

ഗുരുദേവജയന്തി ആഘോഷവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

fairy tale

പാവറട്ടി : ശ്രീനാരായണ ഗുരുദേവന്റെ 170ാം  ജയന്തി, എസ്എൻഡിപി യോഗം പാവറട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ മരുതയൂർ ഗുരുമന്ദിരത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പ്രസിഡൻ്റ് സുകുമാരൻ അമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  അഡ്വ. സുജിത് അയിനിപ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് മുകുന്ദൻ അയിനിപുള്ളി സ്വാഗതവും സുരേഷ് എ കെ ആശംസയും നേർന്നു.  വനിതാ സംഘം ഭാരവാഹികളായ ശ്രീലക്ഷ്മി പ്രദീപ്, കനകം മുകുന്ദൻ, ബിജി സുനിൽ, യുവജന സംഘം ഭാരവാഹികളായ  സുരേഷ്, അജീഷ് അമ്പാടി, ശശികുമാർ മുതലായവർ പങ്കെടുത്ത് സംസാരിച്ചു. എസ് എസ് എൽ സി,  പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.  സെക്രട്ടറി  രാജൻ എ ജി നന്ദി രേഖപ്പെടുത്തി.

planet fashion

Comments are closed.