mehandi banner desktop
Chavakkad online

ബാങ്കുകള്‍ക്കെതിരെയുള്ള പരാതികള്‍ ജൂലായ് 25 നകം സമര്‍പ്പിക്കണം

Ft

ചാവക്കാട്: ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച് പരാതിയുള്ള വ്യക്തികള്‍ക്ക് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്തിലേക്ക് പരാതി നല്‍കാമെന്ന് ചാവക്കാട് സബ് ജഡ്ജ് കെ എന്‍ ഹരികുമാര്‍ അറിയിച്ചു. കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് മാസം 13 ന് ചാവക്കാട് കോടതി സമുച്ഛയത്തില്‍ വെച്ചാണ് അദാലത്ത് നടക്കുക. അദാലത്തില്‍ പരിഗണിക്കുന്നതിനായി പരാതികള്‍ ജൂലായ് 25 ന് മുമ്പായി ലീഗല്‍ സര്‍വ്വീസ് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. ചാവക്കാട് താലൂക്ക് പരിധിയിലുള്ളവരുടെ പരാതി മാത്രമാണ് സ്വീകരിക്കുക എന്ന് സബ് ജഡ്ജ് അറിയിച്ചു.

Jan oushadi

Comments are closed.