mehandi banner desktop

ചാവക്കാട് ഓട്ടോ ഡ്രൈവർ സഹായ സംഘത്തിന്റെ ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പ് നടത്തി

fairy tale

ചാവക്കാട് : ചാവക്കാട് ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസിന്റെ അധ്യക്ഷതയിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിജോ തോമസ് ഉദ്ഘാടനം നിർവഹിച്ചു.

planet fashion

നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി കെ ഷാജഹാൻ, സെക്രട്ടറി എ കെ അലി, കെ കെ വേണു, ഷാജി നരിയ പുള്ളി, കെ ജി ഉണ്ണികൃഷ്ണൻ, കെ ആർ രമേശ് എന്നിവർ പ്രസംഗിച്ചു. ഒന്നാം സമ്മാനം ഹോണ്ട ആക്ടീവ മണികണ്ഠൻ ഇരട്ടപ്പുഴയ്ക്ക് ലഭിച്ചു, രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ മനോജ് ആച്ചി ബേബി റോഡ് സമ്മാനം ലഭിച്ചു മൂന്നാം സമ്മാനം സൈക്കിൾ അൽ അമീൻ ബംഗാളി എന്നിവർക്കും ലഭിച്ചു. നിരവധി പേർക്ക് പ്രോത്സാഹനം സമ്മാനവും ഉണ്ടായിരുന്നു.

Comments are closed.