പുത്തന്‍കടപ്പുറം മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരിയിൽ

ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാല (KUFOS) യുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ കോമ്പൌണ്ടില്‍ ആരംഭിക്കുന്ന മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടാംവാരത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും.

ഇത് സംബന്ധമായി വക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു. യോഗത്തില്‍ കുഫോസ് ഡയറക്ടര്‍ ഓഫ് എക്സ്റ്റെന്‍ഷന്‍ ഡോ. എം. കെ സജീവന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി സീമ, ഫിഷറീസ് അസി. ഡയറക്ടര്‍ ജി ദീപ, മുനിസിപ്പല്‍ എഞ്ചിനീയര്‍ റിഷ്മ, ഫീഷറീസ്, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മെയിന്‍റനന്‍സ് ഓഫ് മറൈന്‍ എഞ്ചിന്‍, അക്വേറിയം സെറ്റിംഗ് ആന്‍റ് മെയിന്‍റനന്‍സ്, ഫിഷ് പ്രോസസിംഗ് ആന്‍റ് വാല്യു ആഡഡ് പ്രോജക്ട്സ്, സീ റെസ്ക്യൂ & ലൈഫ് ഗാര്‍ഡ്, മൂറിംഗ് ക്രൂ ലാസ്കര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയുള്ള കോഴ്സുകളാണ് ഫിഷറീസ് ഓഷ്യന്‍ നോളജ് സെന്‍ററില്‍ ആരംഭിക്കുന്നത്. കോഴ്സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ കുഫോസ് ആരംഭിച്ചിട്ടുണ്ട്.
മത്സ്യ തൊഴിലാളികളും തീരദേശ നിവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് സര്‍വ്വകലാശാലയായ കുഫോസിന്‍റെ ഒരു വൈജ്ഞാനിക കേന്ദ്രം തുടങ്ങുന്നതിന് തീരസദസ്സിന്‍റെ ഭാഗമായി ആവശ്യം ഉയര്‍ന്നിരുന്നതാണ്. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബറിന്‍റെ ആസ്തിവികസനഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിർമിച്ചത്. കുഫോസ് വൈജ്ഞാനിക കേന്ദ്രം തുടങ്ങുന്നതിനുള്ള സിലബസ് തയ്യാറാക്കല്‍, കോഴ്സുകളുടെ അംഗീകാരം തുടങ്ങി എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു. ജീവനക്കാരുടെ വേതനം ഉള്‍പ്പെടെയുള്ളവക്കുള്ള തുകയും, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കും ഫര്‍ണീച്ചറിനുമായി ഫിഷറീസ് വകുപ്പില്‍ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Comments are closed.