ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്.

എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ ഇന്ന് രാത്രി 9:45 ഓടെയായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന ബൈക്ക് മുന്നിൽ പോയിരുന്ന കാറിന്റെ പുറകുഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സനലിനെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. ബൈക്ക് ഇടിച്ച കാർ ആദ്യം നിർത്തിയെങ്കിലും പിന്നീട് സംഭവസ്ഥലത്ത് നിന്നും എടുത്തു പോയതായി നാട്ടുകാർ പറഞ്ഞു.

Comments are closed.