ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും കലാസന്ധ്യയും സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എൻ സി സിറാജ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുനീഷ് കെ തോമസ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.
ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രഞ്ജിത്ത് കുമാർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. റിട്ടയർമെന്റ് ഉപഹാര സമർപ്പണം സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ സിനിമ- ടിവി താരം ബിനു അടിമാലി മുഖ്യാതിഥി ആയിരുന്നു. പ്രസ്തുത ചടങ്ങിൽ ചാവക്കാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി യതീന്ദ്രദാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, ഒ എസ് എ പ്രസിഡന്റ് ഡോ. പി വി മധുസൂദനൻ എന്നിവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടായിരുന്നു. പിടിഎയുടെ ഉപഹാര സമർപ്പണം പിടിഎ വൈസ് പ്രസിഡന്റ് ശ്രീഷ്മ ശ്രീജിത്ത് നിർവഹിച്ചു.
ചടങ്ങിൽ മദർ പിടിഎ പി എസ് സന്ധ്യ, അധ്യാപക പ്രതിനിധി പി സുമ, അനധ്യാപക പ്രതിനിധി എൻ വി മധു, സ്കൂൾ ചെയർമാൻ ടി കെ മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Comments are closed.