mehandi banner desktop
Chavakkad online

ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

Ft

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ, ഒരുമനയൂർ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് ’26’ എന്ന വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി. വടക്കേകാട് സ്‌മൈൽ 365 ഇൻസ്റ്റിട്യൂഷൻസ് ‘ ഡയറക്ടർ  ഡോ. ജന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നവീന ആശയങ്ങളും സൃഷ്ടിപരമായ കഴിവുകളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് എക്‌സിബിഷന്റെ പ്രധാന ലക്ഷ്യം. സ്കൂൾ മാനേജർ ടി. അബൂബക്കർ  അധ്യക്ഷത വഹിച്ചു.  ഡോ. കെ എച്ച് അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി.ടി.സി ചെയർമാൻ ഷാജി സൈദ് മുഹമ്മദ്, വൈസ് ചെയർമാൻ യൂസഫ് പാലയൂർ എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പൽ പി എ ബഷീർ സ്വാഗതവും.  വൈസ് പ്രിൻസിപ്പാൾ സി.സന്ധ്യ നന്ദിയും പ്രകാശിപ്പിച്ചു. നവീനമായ സാങ്കേതിക വളർച്ച, പുതിയ ആശയങ്ങൾ, കഴിവുകൾ, മികവ് എന്നീ ആശയങ്ങൾ മുൻനിർത്തിയായിരുന്നു പ്രദർശനങ്ങൾ.

Jan oushadi

എക്സിബിഷനോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ ടാലന്റ് ഷോയും ശ്രദ്ധേയമായി. വിദ്യാർത്ഥികൾ ഒരുക്കിയ ശാസ്ത്ര–സാങ്കേതിക മാതൃകകളും കലാസൃഷ്ടികളും സാമൂഹ്യബോധം ഉണർത്തുന്ന പ്രോജക്ടുകളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും  പ്രശംസ നേടി.

Comments are closed.