mehandi banner desktop
Chavakkad online

വടക്കേകാട് ഐ.സി.എ സ്കൂളിൽ എൽ.പി,  മോണ്ടിസോറി  മിനി പാർക്ക് തുറന്നു

Ft

വടക്കേക്കാട് : വടക്കേക്കാട് ഐ.സി.എ സ്കൂളിൽ എൽ.പി , മോണ്ടിസോറി വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. എൽ .പി  വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക്‌  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ. കെ ഷിബു നിർവഹിച്ചു.  മോണ്ടി സോറി വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്കിൻ്റെ ഉദ്ഘാടനം  വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിൽസി ബാബു നിർവഹിച്ചു. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും പ്രാധാന്യമുണ്ടെന്നും പാഠപുസ്തകത്തിന്റെയും ക്ലാസ് മുറികളുടെയും വിരസതയിൽ നിന്ന് മോചനം നൽകുന്ന പഠനാന്തരീക്ഷം  വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്നു നൽകുകയും അവരുടെ വ്യക്തിത്വരൂപീകരണത്തിന് സഹായിക്കുകയും ചെയ്യുമെന്ന് മുഖ്യാതിഥി അഡ്വ: ഷിബു  പറഞ്ഞു. ഐ.സി.എ സീനിയർ വൈസ് പ്രസിഡണ്ട് ആർ. വി അബ്ദുൾ മജീദും ഐ.സി.എ സെക്രട്ടറി ഒ.എം മുഹമ്മദാലി ഹാജിയും വിശിഷ്ടാതിഥികളെ ഉപഹാരം നൽകി ആദരിച്ചു. ഐ.സി.എ പ്രസിഡൻ്റ് കുഞ്ഞുമോൻ ഹാജി,പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനസ്, ജൂനിയർ പ്രിൻസിപ്പൽ ഡാലിയ നബീൽ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.