ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് നാഷണൽ ഹുദയുടെ കൈത്താങ്ങ്

ഒരുമനയൂർ : ജില്ലയിലെ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നതിന്റെ ഭാഗമായി നാഷണൽ ഹുദ സ്കൂളും, ജില്ലാ ഭരണകൂടവും, കളക്ടറുടെ നേതൃത്വത്തിൽ നടത്തി വരുന്ന പദ്ധതിയിലേക്ക് സ്കൂളിൽ നിന്നുള്ള ഭക്ഷണകിറ്റ് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം താഹിർ ഏറ്റുവാങ്ങി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ സി. സന്ധ്യ, പ്രോഗ്രാം കോർഡിനേറ്റർ കെ. വി അനുഷ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ പി എ ബഷീർ സ്വാഗതവും ഷമ അഫ്രോസ് നന്ദിയും അറിയിച്ചു.

ദാരിദ്ര്യാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിലൂടെ കുട്ടികളിൽസാമൂഹിക ഉത്തരവാദിത്വ ബോധം വളർത്താൻ കഴിയുമെന്ന് മാനേജർ ടി അബൂബക്കർ പറഞ്ഞു.

Comments are closed.