mehandi banner desktop

കാരുണ്യത്തിന്റെ ഏഴാണ്ട്; ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ വാർഷികം ആഘോഷിച്ചു

fairy tale

​ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് പി.കെ. ഫിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

planet fashion

​ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം അഷ്‌റഫ് കുഴിപ്പന, തൽഹത്ത് പടുങ്ങൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

​വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു,

എ.എച്ച് അക്ബർ, പി.എം താഹിർ, വി.എം മനാഫ്, രാധാകൃഷ്ണൻ കാക്കശേരി എന്നിവരെ എ.വി. ഹാരിസ്, എ.വി. മുഷ്താഖ് അഹമ്മദ്, പി.സി. മുഹമ്മദ് കോയ, എ.സി. ബാബു, ഷംസുദീൻ വലിയകത്ത്, എ.വി. അഹമ്മദ്, പി.കെ. ഷൈമോൻ എന്നിവർ ചേർന്ന് ആദരിച്ചു.

സിസ്റ്റർ ബീന, വോളിന്റിയർമാരായ ഫാത്തിമ അഷ്‌റഫ്, ഷംല അസീസ് എന്നിവർക്ക് പി.എം. താഹിർ, വി.എം. മനാഫ് എന്നിവർ ബെസ്റ്റ് പെർഫോമൻസ് അവാർഡുകൾ നൽകി.

​കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി പി.എ. മുഹമ്മദ് കുഞ്ഞി നൽകിയ ധനസഹായം ജനറൽ സെക്രട്ടറി എൻ.കെ. ബഷീറും ട്രഷറർ വി.കെ. സൈനുൽ ആബിദീനും ഏറ്റുവാങ്ങി. ജെയ്‌സൺ ആളൂക്കാരൻ നൽകിയ സഹായം വാർഡ് മെമ്പർ ഷക്കീർ മാസ്റ്റർ ഏറ്റുവാങ്ങി.

​ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ചാക്കോ, വി.എം. ഷാഹിദ്, ലയൺസ് ക്ലബ് ഗുരുവായൂർ ടെമ്പിൾ പ്രസിഡന്റ് ജെയ്‌സൺ ആളൂക്കാരൻ, വാർഡ് മെമ്പർ ഷക്കീർ മാസ്റ്റർ, പി.എ. മുഹമ്മദ് കുഞ്ഞി, ഫിസിയോതെറാപ്പിസ്റ്റ് അമൃത, സജിൻ എന്നിവർ ആശംസകൾ നേർന്നു.

​വി.കെ. സൈനുൽ ആബിദീൻ, ഹസീന കുഴിപ്പന, സുബൈദ ടീച്ചർ, ഷാജിത ബഷീർ, ഷൈജ ഹാരിസ്, അർവ ബാബു, സബീന ലത്തീഫ്, ഫഹീമ സലീം, സമീറ കാസിം, ഷംഷാദ് ഷംസുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എൻ.കെ. ബഷീർ സ്വാഗതവും ആർ.എസ്. മെഹബൂബ് നന്ദിയും പറഞ്ഞു.

Comments are closed.