mehandi banner desktop
Chavakkad online

കനിവോരം : കടപ്പുറം പാലിയേറ്റിവ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

Ft

കടപ്പുറം : കരുതലിന്റെ കരസ്പർശം എന്ന സന്ദേശമുയർത്തി കടപ്പുറം ഗ്രാമപഞ്ചായത്തിന്റേയും കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പെയിൻ ആൻഡ് പാലിയേറ്റിവിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ‘കനിവോരം’ എന്ന പേരിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എം. മനാഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുത്തു.

Jan oushadi

പ്രയാധിക്യം കൊണ്ടും മറ്റ് രോഗങ്ങളാലും ആശയറ്റ് കിടപ്പിലായവരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം വ്യത്യസ്ഥത നിറഞ്ഞ വിവിധ സെഷനുകൾ കൊണ്ട് വേറിട്ട്‌ നിന്നു. നടൻ ശിവജി ഗാനമാലപിച്ചത് ഏറെ ആകർഷകമായി. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും, ജനപ്രതിനിധികളുടെയും, ആരോഗ്യ ജീവനക്കാരുടെയും കലാപരിപാടികൾ അരങ്ങേറി.

Comments are closed.