mehandi banner desktop

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ‘അക്ഷരോന്നതി’ പുസ്തക സമാഹരണത്തിന് തുടക്കമായി

fairy tale

ചാവക്കാട്: പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ വായനാ സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹിക–സാംസ്‌കാരിക–സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ച ‘അക്ഷരോന്നതി’ പുസ്തക സമാഹരണ പദ്ധതിക്ക് ആവേശകരമായ തുടക്കം. ചൊവ്വാഴ്ച രാവിലെ 11-ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മഹാത്മാഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബുവിന് കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.

planet fashion

​ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വായനാശീലം വളർത്തുന്നതിനും വിജ്ഞാന വ്യാപനത്തിനുമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, പട്ടികജാതി വികസന ഓഫീസ് ഉദ്യോഗസ്ഥർ ആർ പി എം എം യു പി സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സമാഹരിച്ച പുസ്തകങ്ങൾ ചടങ്ങിൽ അധികൃതർക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. എ വർഗീസ് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുബൈദ പാലക്കൽ, ആർ.കെ. ഇസ്‌മായിൽ, സഫീന നജീബ്, അബൂബക്കർ കുന്നംകാട്ടയിൽ, ലതിക തുളസീദാസ്, പ്രബീന സത്യൻ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ വി.എം സാഹിദ്, എം.ജെ മേരി, കെ.ജെ ചാക്കോ, പട്ടികജാതി വികസന ഓഫീസർ ബിജു അയ്യപ്പൻ, എടക്കഴിയൂർ ആർ.പി.എം.എം യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ ടി സെബന, സ്കൂൾ പിടിഎ പ്രസിഡന്റ് ടി എം അബ്ദുൽ സലീം, അധ്യാപകരായ നജീബ്, വിജോ വില്യംസ് എന്നിവർ സംബന്ധിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ജെബിഡിഒ ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Comments are closed.