mehandi banner desktop

സിറ്റി ടൈംസ് മുനക്കകടവ് ‘ഗ്രാൻഡ് ഇഫ്താർ മീറ്റ്’ സംഘടിപ്പിച്ചു

fairy tale

planet fashion

മുനക്കകടവ്:  സിറ്റി ടൈംസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ‘ഗ്രാൻഡ് ഇഫ്താർ മീറ്റ്’ സംഘടിപ്പിച്ചു. മുനക്കകടവിൽ നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി വ്യക്തികൾ പങ്കെടുത്തു.​സാംസ്‌കാരിക വേദിയുടെ ഭാരവാഹികളായ പ്രസിഡന്റ് ആഷിക്, സെക്രട്ടറി നിസാംമുദ്ധീൻ, ട്രഷറർ ആഷിക് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ക്ലബ്ബിന്റെ രക്ഷാധികാരികളും മുനക്കകടവ് പ്രദേശത്തെ വിവിധ ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പങ്കുവെച്ച ഇഫ്താർ സംഗമം ​ജാതി-മത ഭേദമന്യേ സമൂഹത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായി.  

Comments are closed.