mehandi banner desktop

ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു

fairy tale

ചേറ്റുവ : ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ ചാവക്കാടിന്റെ നേതൃത്വത്തിൽ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ചേറ്റുവയിലെ ഷാ ഇന്റർനാഷണലിൽ നടന്ന സദസ്സ് ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷക്കീർ ആർ എസ്സ് അധ്യക്ഷത വഹിച്ചു. സിറാജ്ജുദ്ധീൻ ഖാസ്മി പത്തനാപ്പുരം മുഖ്യപ്രഭാഷണം നടത്തി. നൗഫൽ തങ്ങൾ പ്രാരംഭ ദുആ നിർവഹിച്ചു. ശിഹാബ് ബാഖവി, ലത്തീഫ് ഹൈതമി, മുഹമ്മദ് മുസ്‌ലിയാർ, സത്താർ ദാരിമി, സയ്യിദ് ഹൈദ്രോസ് തങ്ങൾ, അബ്ദുള്ള ദാരിമി, സലീം ഫൈസി അടിമാലി, ഷാഫി സഖാഫി, അബ്ബാസ് ലത്തീഫി, ഉസ്മാൻ ദാരിമി, അബൂബക്കർ മുസ്‌ലിയാർ, എന്നിവർ നേതൃത്വം നൽകി. എൻ.കെ അബ്ദുൽ വഹാബ്, കെ.വി അബ്ദുൽ കാദർ, അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ, നസീർ മൂപ്പിൽ, ഹംസക്കുട്ടി ഹാജി, അബൂ ഹാജി, ടി.വി അഷറഫ്, ഷരീഫ് ചിറക്കൽ, ഷെബി, ഷാനവാസ്ഷാ, ഷാക്കിർ ഹയാത്ത്, ജംഷീർ, അഷറഫ്, ജമാൽ, എന്നിവർ സംബന്ധിച്ചു. മുജീബ് പാലയൂർ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. സയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന സമാപന ദുആ ഭക്തിനിർഭരമായി.

planet fashion

Comments are closed.