mehandi banner desktop

പാലയൂർതീർത്ഥ കേന്ദ്രത്തിൽ പെസഹ വ്യാഴം ആചരിച്ചു – കാൽകഴുകൽ ശുശ്രൂഷ നടന്നു

fairy tale

പാലയൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ഓർമ്മയായാണ് ഈ ദിവസം ആചരിക്കുന്നത്.രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ആഘോഷമായ ദിവ്യബലിക്ക് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമികത്വം നൽകി. അസി. വികാരി ഫാ. നിതിൻ താഴത്ത് വചന സന്ദേശം നൽകി. ഫാ. മാത്യു തുണ്ടത്തിൽ, ഫാ. അഗസ്റ്റിൻ കുളപ്പുറം എന്നിവർ സഹ കാർമ്മികരായി. തുടർന്ന് യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി കാണിച്ച എളിമയുടെ മാതൃക അനുസ്മരിച്ചുകൊണ്ട് കാൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു. ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. തുടർന്ന് ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമായി.വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ദിവ്യകാരുണ്യ പൊതു ആരാധന ഉണ്ടായിരിക്കും. തുടർന്ന് വീടുകളിൽ പെസഹ അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും. പാലയൂർ ഇടവക കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ പെസഹാ ദിനത്തിന്റെ ദൃശ്യാവിഷ്കാരവും നടത്തപെടും. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസി ചൊവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്, പി. എ ഹൈസൺ, സെക്രട്ടറി ജോയ് ചിറമ്മൽ, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങളായ തോമസ് വാകയിൽ, എം എ ബിജു, ഷോബി ഫ്രാൻസിസ്, സി ജെ ജോയ്സി തുടങ്ങിയവർ നേതൃത്വം നൽകി.

planet fashion

Comments are closed.